News

സുഫൈദയുടെ മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകൾ, കാസ‍ർകോട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 34 കാരിയെ തല്ലിയെന്ന് സമ്മതിച്ച് ഭ‍ർത്താവ്

കാസർകോട്: വിവാഹ വാർഷിക തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ഉണ്ടായത് പുതിയ പാടുകൾ എന്നും റിപ്പോർട്ടിൽ പറയുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. അതേസമയം ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദിച്ചുവെന്ന് ഭർത്താവ് പൊലീസിനോട് സമ്മതിച്ചു.

ഇന്നലെയാണ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. കേസിൽ ഭർത്താവ് ആദിൽ റിമാൻഡിലാണ്. ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ഇന്നാണ് ഇവരുടെ ഒന്നാം വിവാഹ വാർഷികം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ( 24 ) ആണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു പരാതി.

സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു .കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്നു മാസം പ്രായമായ പെൺകുട്ടിയുണ്ട്. വിവാഹശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബങ്ങൾ ഇടപെട്ടാണ് പരിഹരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button