KeralaNews

യോ​ഗ്യൻ ചെന്നിത്തല: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജി സുകുമാരൻ നായർ

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ പാലിക്കാത്തത്കൊണ്ടാണ് എൻ എസ് എസ് അഭിപ്രായം പറയുന്നത്. ഈ സർക്കാരിന്റെ കാലത്ത് സാമൂഹിക നീതി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും സുകുമാരൻ നായരുടെ വാക്കുകൾ.

ഞങ്ങൾ ഒരു തെറ്റ് ചെയ്തു. കഴിഞ്ഞ തവണ വി ഡി സതീശനെ ജയിപ്പിച്ചു. അന്ന് ഇവിടെ വന്നിരിക്കുമായിരുന്നു. അന്ന് ജയിക്കാനുള്ള വഴി ഒക്കെ പറഞ്ഞു കൊടുത്തു.സമുദായക നേതാക്കന്മാരുടെ തിണ്ണ നിരങ്ങരുതെന്ന് പറയാൻ സതീശന് എന്ത് യോഗ്യത? ഇവിടെ വന്ന് സഹായം തേടിയിട്ടുണ്ട്. ഇല്ലെന്ന് പറയട്ടെയെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button