എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്കു വീണു. ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
- വിദ്യാർത്ഥികൾ ദേഹോപദ്രവം ചെയ്തെന്ന് സിസ തോമസിന്റെ പരാതി, നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ആദ്യമായി; 5 ലക്ഷം രൂപ സമ്മാനത്തുക, കർഷക അവാർഡ് വിതരണം നാളെ
- ആൾക്കാരിൽ നിന്ന് പണം തട്ടാനായി പുതിയ തട്ടിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
- ‘അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; പി.എം.ശ്രീ പദ്ധതിക്കെതിരെ മന്ത്രി ഷാജിയുടെ രൂക്ഷ വിമർശനം
- കോൺഗ്രസ് മാപ്പ് പറയണമെന്ന് അമിത് ഷാ; വന്ദേമാതരം ആലാപന വിവാദം കത്തിക്കയറുന്നു









