
അസം മുഖ്യമന്ത്രിയായി ഹിമന്ദ വിശ്വശര്‍മ നാളെ അധികാരമേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ദ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. അസമില്‍ തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് ഹിമന്ത. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്പീക്കർ
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യന് എന്നാണ് ഹിമന്ദ അറിയപ്പെടുന്നത്. അമിത്ഷായുടെ നോര്‍ത്ത് ഈസ്റ്റ് പതിപ്പെന്നും ചിലര്‍ ഹിമന്ദയെ വാഴ്ത്തി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ദയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ‘കോണ്‍ഗ്രസ് മുക്ത’മാക്കുന്നതില്‍ നെടുന്തൂണായി നിന്നത്. 2016ല്‍ അസം തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ ജയമായിരുന്നു അത്. കോണ്‍ഗ്രസിനെ പിളര്‍ത്തി ഹിമന്ദ നടത്തിയ നീക്കമാണ് ബിജെപിയെ അസമില്‍ അധികാരത്തിലെത്തിച്ചെതെന്നത് ചരിത്രം.




