NationalNews

2.85 ലക്ഷം മാസശമ്പളം, 624 കോടിയുടെ ആസ്തി; തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു വിജയുടെ സത്യപ്രതിജ്ഞ. വിജയുടെ വിജയാരവങ്ങൾക്കിടെ, തമിഴ്നാട് മുഖ്യമന്ത്രിയായാൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.85 ലക്ഷം രൂപയാണ്. എംഎൽഎ എന്ന നിലയിലെ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടുന്നതാണ് ഈ തുക. ഈ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏകദേശം 34 ലക്ഷം രൂപയാകും.

ഇത് കൂടാതെ, മുഖ്യമന്ത്രിയായാൽ ഔദ്യോഗിക വസതി, സ്റ്റാഫ്, സുരക്ഷാ സംവിധാനം, യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നീ ആനുകൂല്യങ്ങളും സൗകര്യങ്ങളുമുണ്ടാകും. പദവി ഒഴിഞ്ഞ ശേഷവും ചില ആനുകൂല്യങ്ങൾ വിജയ്ക്ക് ലഭിക്കും.

624 കോടിയുടെ ആസ്തി

തെരഞ്ഞെടുപ്പിന് നാമനി‌ർദേശം നൽകിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിൽ വിജയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളും ച‌ർച്ചയായിരുന്നു. റിപ്പോ‍ർട്ടുകൾ പ്രകാരം 624 കോടി രൂപയുടെ ആസ്തിയാണ് ‘ദളപതി’ വിജയ്ക്കുള്ളത്. ഇതില്‍ ബാങ്ക് നിക്ഷേപങ്ങള്‍ മുതല്‍ ലക്ഷ്വറി കാറുകള്‍ വരെ ഉള്‍പ്പെടുന്നു. രാജ്യത്തെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ നിരയിലേക്കാണ് വിജയുടെ പേരും ഇപ്പോൾ കൂട്ടിച്ചേ‍ർക്കപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button