KeralaNews

അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

അങ്കമാലിയില്‍ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ചതായിരുന്നു.

കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടത്. ഒന്നാം പാപ്പാനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സൂചന. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനും പരിക്കേറ്റു. ആര്‍ആര്‍ടി സംഘം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button