Blog

ഇനി റീചാർജ് ചെയ്യാൻ വാട്‌സ്ആപ്പ് മതി; പേ യു (PayU) വുമായി കൈകോർത്ത് പുതിയ സേവനം, ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും കനത്ത വെല്ലുവിളി

ഫോൺ റീച്ചാർജ് ചെയ്യാൻ ഇനി ഗൂഗിൾ പേ, ഫോൺ പേ ഒന്നും വേണ്ട. വാട്സ്ആപ്പ് തന്നെ മതിയിയാകുമെന്നാണ് കമ്പനി പറയുന്നത്. അതെ, പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട് വാട്‌സ്ആപ്പ് ആപ്പിനുള്ളില്‍ തന്നെ ചെയ്യാന്‍ സാധിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനായി ഫിന്‍ടെക് സ്ഥാപനമായ ( Pay u) പേ യു യുമായി കൈകോർക്കുകയാണ് വാട്സ്ആപ്പ്. റിലയൻസ് ജിയോ, എയർടെൽ, ഐഡിയ എന്നീ പ്രധാന ടെലികോം സേവനദാതാക്കളുടെ നമ്പറുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഈ സൗകര്യം ഉപകരിക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

2020ല്‍ ഇന്ത്യയിൽ ആരംഭിച്ച വാട്സ്ആപ്പ് പേയ്ക്ക് 500 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഇപ്പോഴും വലിയ സ്വാധീനം ചെലുത്താനായിട്ടില്ല. എൻപിസിഐ നിയന്ത്രിക്കുന്ന യുപിഐ വിപണിയിൽ ഇപ്പോഴും ഗൂഗിൾ പേയും ഫോൺപേയും തന്നെയാണെന്നതും വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്‍പിസിഐയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ വാട്‌സ്ആപ്പ് ഏകദേശം 130 മില്യണ്‍ ഇടപാടുകള്‍ മാത്രമാണ് പ്രോസസ് ചെയ്തത്. അതേസമയം ഫോൺപേ 10.5 ബില്യണ്‍ ഇടപാടുകളും Google Pay 7.5 ബില്യണ്‍ ഇടപാടുകളും നടത്തിയെന്നും റിപ്പോർട്ടുകൾ. 2024 അവസാനത്തില്‍ എന്‍പിസിഐ വാട്‌സ്ആപ്പ് പേയ്‌മെന്റിലെ ഉപയോക്തൃ നിയന്ത്രണങ്ങള്‍ നീക്കിയതോടെ സേവനം വ്യാപകമായി ലഭ്യമായിരുന്നു. ഇതിന് പിന്നാലെ 2025 തുടക്കത്തില്‍ വാട്‌സ്ആപ്പിന്റെ യു.പി.ഐ ഇടപാടുകള്‍ 61 മില്യണില്‍ നിന്ന് ഇരട്ടിയിലധികം ഉയര്‍ന്നിട്ടുമുണ്ട്.

പുതിയ റീചാര്‍ജ് സൗകര്യം വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. നിലവിൽ ബില്‍ പേയ്‌മെന്റുകള്‍, മെട്രോ ടിക്കറ്റ് ബുക്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവ ചാറ്റ് ബോട്ടുകൾ വഴിയും മറ്റും സാധ്യമാണ്. ചാറ്റിംഗ് ആപ്പായ വാട്സ്ആപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോം കൂടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button