KeralaNews

നിതിൻ രാജിന്റെ മരണം: സമഗ്ര അന്വേഷണം വേണം ; കോൺഗ്രസ് നേതാവ് മഹേഷ് പാറക്കൽ

കൊല്ലം: കൊല്ലം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മഹേഷ് പാറക്കൽ . സംഭവത്തെ ലോൺ ആപ്പുകളുമായി ബന്ധപ്പെടുത്തി വിഷയത്തിന്റെ യഥാർത്ഥ കാരണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യഥാർത്ഥ പ്രതികളെ കണ്ടെത്താതെ സർക്കാർ ഒത്തുകളിക്കുകയാണെന്നും ചിലരെ സംരക്ഷിക്കുന്നതിനായി നാടകീയ നീക്കങ്ങൾ നടക്കുന്നുവെന്നും മഹേഷ് പാറക്കൽ പറഞ്ഞു . ദളിത് വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാത്തതും അവഗണിച്ചതുമാണ് ഇത്തരം ദാരുണ സംഭവങ്ങൾക്ക് വഴിവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്യുമെന്നും മഹേഷ് പാറക്കൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button