News

വനിതാ സംവരണ ബിൽ! കേന്ദ്ര നീക്കത്തിൽ അതൃപ്തിയുമായി പ്രതിപക്ഷം

നിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വിശദീകരണങ്ങൾ അപൂർണ്ണമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാനങ്ങളിലെ സീറ്റ് നിർണ്ണയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും വ്യക്തമായ ധാരണയ്ക്ക് ശേഷം മാത്രമേ ബിൽ പാസ്സാക്കാവൂ എന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്. കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഭാവിയിൽ മണ്ഡല പുനർനിർണ്ണയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും ബിൽ പാസ്സാക്കാനാണ് കേന്ദ്രത്തിന്റെ നിലവിലെ നീക്കം.

അതേസമയം, വനിതാ സംവരണം യാഥാർഥ്യമാകുന്നതിലൂടെ രാജ്യം പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്ത്രീശക്തിയെ ആദരിക്കുന്ന ഈ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും സ്ത്രീകളുടെ ഭരണ പങ്കാളിത്തം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ 2023-ലെ മാതൃകയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button