KeralaNews

ചെന്നിത്തലയെ അധിക്ഷേപിച്ച് ഹരിപ്പാട് എ ഐ വീഡിയോ; ബിജെപി സ്ഥാനാർത്ഥിക്കെതിരെ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ആലപ്പുഴ: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും ബിജെപി സ്ഥാനാർത്ഥിയുടെയും എ ഐ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.ഇത് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണ്.

ഇത് ഉടൻതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സൈബർ സെൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ ചേരിതിരിവും കലാപവുംസൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നും പരാതിയിൽ ഉണ്ട്. അപകീർത്തിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിനും ബിജെപി സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button