Blog

രൂപയുടെ വൻ തിരിച്ചുവരവ്; ഡോളറിനെതിരെ 12 വർഷത്തെ ഏറ്റവും വലിയ മുന്നേറ്റം; ആർബിഐയുടെ ‘സർജിക്കൽ സ്ട്രൈക്ക്’ ഫലം കണ്ടു

തിരുവനന്തപുരം: ഡോളറിനെതിരെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ രൂപ. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന മുന്നേറ്റമാണ് ഇന്ന് രൂപ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.8 ശതമാനം വര്‍ധിച്ച് 93.17 നിലവാരത്തിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവാണിത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. രണ്ടു ദിവസത്തെ അവധിക്ക് ശേഷം വിപണി തുറന്നപ്പോള്‍ വന്‍ കുതിപ്പാണ് രൂപയിലുണ്ടായത്.

ആര്‍ബിഐയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’

രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് ‘നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്സ്’ എന്നറിയപ്പെടുന്ന വിനിമയ കരാറുകള്‍ നല്‍കുന്നത് ആര്‍ബിഐ വിലക്കി. കൂടാതെ, വിദേശ വിനിമയ കരാറുകള്‍ റദ്ദാക്കിയാല്‍ കമ്പനികള്‍ക്ക് അവ വീണ്ടും ബുക്ക് ചെയ്യാനുള്ള അനുവാദവും റദ്ദാക്കി. ഇതോടെ വിപണിയില്‍ ഡോളറിനായുള്ള ഡിമാന്‍ഡ് കുറയുകയും രൂപയ്ക്ക് സ്ഥിരത കൈവരുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 30-ന് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95 കടന്ന് താഴേക്ക് പോയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധനയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button