
ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന് തിയേറ്റര്‍ വിലക്ക്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ വിഹിതം കൂട്ടണം എന്ന നിര്‍മാതാവ് ആന്റോ ജോസഫിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഫിയോക് പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60-40 എന്ന നിരക്കില്‍ റിട്ടേണ്‍സ് ഉറപ്പാക്കണം എന്നാണ് നിര്‍മാതാവിന്റെ ആവശ്യം. ഇത് പ്രകാരം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയേറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമായിരിക്കും റിട്ടേണ്‍സ്. എന്നാല്‍ ഈ ആവശ്യം തിയേറ്ററര്‍ ഉടമകളുടെ സംഘടന നിരസിച്ചു. വിഷയത്തില്‍ ഉടന്‍ സമവായമായില്ലെങ്കില്‍ സിനിമയുടെ റിലീസ് വൈകും.
അഞ്ച് ദിവസം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക്, ഫ്ളൈറ്റില്‍ വച്ച് ശ്വാസം കിട്ടാതെ ബോധം പോയി; ഭയപ്പെടുത്തുന്ന അനുഭവവുമായി രാധിക
ഏപ്രില്‍ 23 നാണ് പേട്രിയറ്റിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുംമ മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണന് ആണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.



