KeralaNews

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കാൻ അനുവ​ദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമായിരുന്നു.

വിവാദ പ്രസം​ഗം ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രസം​ഗം തത്സമയം സംപ്രേഷണം ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി. മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് എഴുതിത്തള്ളാനായിരുന്നു അന്വേഷണ സം​ഘത്തിന്റെ ശുപാർശ.

ഭരണഘടനയെ അധിക്ഷേപിച്ച പ്രസം​ഗത്തിൽ സജിചെറിയാന് രാജിവെക്കേണ്ടി വന്നിരുന്നു. പൊലീസ് നൽകിയ ക്ലീൻ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നിർദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button