Kerala

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു

ദില്ലി: നവ കേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ നീക്കം. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി വിധിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സര്‍വേയെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും അപ്പീലില്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്യാബിനറ്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സര്‍വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കല്‍ വിധി പുറപ്പെടുവിച്ചത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button