
രാജ്യത്ത് പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരമെന്നോണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നേറ്റിവിറ്റി കാർഡ്’ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. Advertisement Advertisement നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നിയമപരമായ പിൻബലമുള്ള സ്ഥിരം തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നടപ്പു നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ തോതിൽ പൗരത്വ ആശങ്കകൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
തലമുറകളായി കേരളത്തിൽ താമസിക്കുന്നവർക്ക് തങ്ങളുടെ ആധികാരികമായ താമസരേഖ ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പൗരത്വ രേഖകളെച്ചൊല്ലി സാധാരണക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന് പരിഹാരമാണിതെന്ന് സർക്കാർ അവകാശപ്പെടുന്നു.



