Blog

യാത്രക്കാർക്ക് വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യം പരിഗണിച്ച് ഉടനടി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം–എറണാകുളം, കൊല്ലം-കോട്ടയം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12ലേക്ക് ഉയർത്താൻ തീരുമാനിച്ചു. പുതിയ തീരുമാനം ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ മലയാളിയുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക – ഇതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button