BlogNationalNews

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം

കേന്ദ്രസർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനുള്ള സിജെപി ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാന്‍ രാജ്യത്തെ യുവാക്കളോട് പാർട്ടി ആഹ്വാനം ചെയ്തു.

ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഇന്ത്യയിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപെട്ടു. ഇന്ന് നടക്കുന്ന യോഗത്തിൽ സമരത്തിന് അന്തിമ രൂപം നൽകും. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ നൽകിയില്ലെന്ന് സിജെപി കുറ്റപെടുത്തി.

മറ്റൊരു ജന്തർ മന്തറിനായി ഒരുങ്ങാനും നിർദേശമുണ്ട്. സ്‌കൂൾ ഠീക് കരോ ക്യാമ്പയിന്‍റെ ഭാഗമായി എത്തിയ പാർട്ടി പ്രവർത്തകരെ ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ് എടുക്കാത്തതിലും സിജെപി പ്രതിഷേധം സംഘടിപ്പിക്കും. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനും ആലോചനയുണ്ട്. നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കപ്പെടുന്നതുവരെ വിശ്രമിക്കില്ലന്ന ഉറച്ച നിലപാടിലാണ് സിജെപി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button