
സ്കൂളുകള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്ക് കുട്ടികള്‍ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്തകം വിതരണം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
‘അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്. എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചിട്ടില്ലല്ലോ?. അത് ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്. അധ്യാപകര്‍ കുട്ടികളുടെ പരീക്ഷാ പേപ്പര്‍ നേക്കേണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്കാരങ്ങളാണ് ഇവര്‍ നടപ്പിലാക്കുന്നത്. പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്യുന്നത്. തൃക്കാക്കരയിലെ പ്രസില്‍ പുസ്തകം നേരത്തെ അടിച്ചിട്ടില്ലേ?. ഇത് എന്തോ വലിയ ഭരണനേട്ടം പോലെയാണ് അവതരിപ്പിക്കുന്നത്. പണ്ടൊക്കെ എഴുത്തോലയിലായിരുന്നോ കുട്ടികള്‍ പഠിച്ചിരുന്നത്’ ചെന്നിത്തല ചോദിച്ചു.




