സൂരജ് ലാമയുടെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി കളമശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം സംസ്കരിച്ചു.കളമശ്ശേരി പൊതുശ്‌മശാനത്തിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. സൂരജ് ലാമയുടെ മകനും ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് വെറുമൊരു മിസ്സിംഗ് കേസായി കാണരുതെന്നും സൂരജ് ലാമയുടേത് കൊലപാതകമാണെന്നും ഭാര്യ പ്രതികരിച്ചിരുന്നു. ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ തന്‍റെ ഭർത്താവിനെ നഷ്ടപ്പെടിലായിരുന്നു തനിക്കും കുടുംബത്തിനും നീതി വേണമെന്നും അവർ പ്രതികരിച്ചു.
കുവൈറ്റ് മദ്യ ദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ടാണ് ലാമ കേരളത്തിലെത്തിയത്. കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. കേസില്‍ പൊലീസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. കേസ് എടുത്തിട്ടും ലാമയെ കണ്ടെത്താൻ പൊലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു.




