KeralaNews

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കും; തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചുദിവസമാക്കുന്നത് തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ സംഘടനാ പ്രതിനിധികൾ നിലപാടെടുത്തു.

സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ചയാണ് ഇന്ന് നടന്നത്. പ്രവൃത്തിദിനം കുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് സർവീസ് സംഘടനാ പ്രതിനിധികൾ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുമ്പോൾ ജോലി സമയം വർധിപ്പിക്കണമെന്ന ആവശ്യത്തോടും സർവീസ് സംഘടനകൾക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button