Kerala

എയിംസിനായി മുറവിളിക്കുന്നവർ കിട്ടിയ 3 മെഡിക്കൽ കോളജുകൾ നഷ്ടപ്പെടുത്തി, വിമർശനവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം: എംയ്‌സിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലും കാസര്‍ഗോഡും അനുവദിച്ച മെഡിക്കല്‍ കോളജുകളും കൊല്ലത്ത് അനുവദിച്ച ഇഎസ്‌ഐ മെഡിക്കല്‍ കോളജും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹപ്രഭാരിയുമായ ശോഭ കരന്ദലജെ.

കേന്ദ്രബജറ്റിനെക്കുറിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന വിശദീകരണ പരിപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പദ്ധതികളോടൊന്നും കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കാതെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു. കേന്ദ്ര ബജറ്റിന്റെ പേരില്‍ കേരളത്തില്‍ ഇരുമുന്നണികളും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു.

ബജറ്റില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ എന്തെല്ലാമെന്ന് നിശ്ചയിക്കുന്നത് വരും നാളുകളിലാണ്. അതിനുള്ള ചര്‍ച്ചകള്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിങ് കമ്മറ്റികളില്‍ ഉള്‍പ്പെട്ട വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ കൂടിയാലോചന നടത്തിയാണ് നിശ്ചയിക്കുന്നത്. മാര്‍ച്ച് അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോഴേ കേരളത്തിനെത്ര കിട്ടി, ഏതൊക്കെ പദ്ധതികള്‍ എന്ന് വിശദമായി അറിയാന്‍ പറ്റൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button