Kerala

നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ സഭയില്‍ എത്തി ബഹളം വെച്ച് കാര്യങ്ങള്‍ നേടാമെന്ന ധാരണയിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെക്കുറിച്ച് നിയമമന്ത്രി സഭയില്‍ കൃത്യമായി വിശദീകരിച്ചെങ്കിലും പ്രതിപക്ഷ നേതാവ് അത് കേട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നതെന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നതും അന്വേഷണം വിലയിരുത്തുന്നതും കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന് മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിയമസഭയില്‍ യാതൊരു പ്രകോപനപരമായ അന്തരീക്ഷവും ഉണ്ടായിരുന്നില്ലെന്നും, ബാനറില്‍ ഉപയോഗിച്ച വടികൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് അത് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറുകയും നിയമസഭയില്‍ കാണിക്കരുതാത്ത കോപ്രായങ്ങള്‍ കാട്ടുകയും ചെയ്തതായി മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ച് പറഞ്ഞു. അക്രമത്തെ പൂര്‍ണ്ണമായും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്നുവെന്നും, ഇത്തരം അതിക്രമങ്ങളെ സഭ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button