
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മന്ത്രി കെ രാജൻ. ദുരന്തബാധിതർക്ക് താമസിക്കാൻ സജ്ജമായിട്ടായിരിക്കും വീടുകൾ കൈമാറുകയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തിമ പട്ടികയായിട്ടില്ല. അപ്പീലുകൾ പരിഗണനയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥ അവകാശം സംബന്ധിച്ച കേസിൽ സർക്കാരിന്റെ ഹർജി തള്ളിയതിലും അദ്ദേഹം പ്രതികരിച്ചു. ചെറുവള്ളി എസ്റ്റേറ്റിലെ കോടതിവിധി തിരിച്ചടിയല്ല. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അവകാശവാദമല്ല, ഉണ്ടായത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലാ കോടതിയാണ് ഹർജി തളളിയത്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിലരണ് എതിർകക്ഷികളായി ഉണ്ടായിരുന്നത്.




