KeralaNews

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ദേവസ്വം പ്രസിഡന്റായിരിക്കേ വാതില്‍പ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലൂടെ സ്വര്‍ണാപഹരണത്തിന് അനുമതി നല്‍കിയെന്നാണ് കേസ്.

വാതില്‍പ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു വഴി ഫയല്‍ചെയ്ത ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരന്‍ നല്‍കിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതില്‍പ്പാളിയും സ്വര്‍ണം പൊതിഞ്ഞതായി പറയുന്നത്. എത്ര സ്വര്‍ണമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് രജിസ്റ്റര്‍ ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു.

തന്ത്രിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രസിഡന്റിന് തനിച്ച് തീരുമാനമെടുക്കാനാകില്ല -പത്മകുമാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button