Kerala
കേരള ബാങ്കില്‍ 2 ലക്ഷം രൂപ ബാധ്യത; ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ, സർക്കാരിനോട് ഹൈക്കോടതി
- ‘മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞു’ ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞുവെന്ന് കരൂർ എംപി
- തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടിത്തം, താമസക്കാരെ ഒഴിപ്പിച്ചു
- എം.ആർ. അജിത് കുമാറിനെ തൊടാതെ യുഡിഎഫ് സർക്കാറും, റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി
- ശബരിമലയിൽ വൻ മാറ്റങ്ങൾ; ദേവസ്വം ബോർഡ് പുതിയ തീരുമാനങ്ങളുമായി









