Kerala
വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. കൂട്ടുകാരനുമൊത്തു കടലിൽ കുളിക്കാനിറങ്ങിയ ജോബിൽ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബിൽ.
അടിമലത്തുറ ലൂയീസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ജോബിൽ. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റൽ എസ്എച്ഒ വിപിൻ വ്യക്തമാക്കി.




