മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം: വിശേഷങ്ങള്‍ പറഞ്ഞ് പാര്‍വതി ജയറാം
മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു. കാളിദാസിന്റെ സഹോദരി മാളവികയുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ജയറാം കുടുംബം.
മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
- റോഡ് നിയമലംഘനത്തിന് ഇനി ഇളവില്ല; സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി ബ്രാൻഡ് അംബാസഡർ

- പേരൂർക്കട ആശുപത്രിയിലെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളും ചത്ത എലിയും; ആരോഗ്യ മന്ത്രി വിശദീകരണം തേടി

- മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി സ്പാർക്ക് വഴി ശമ്പളം; ഉത്തരവിറക്കി സർക്കാർ

- 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

- മലപ്പുറത്ത് വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ അനാസ്ഥ ആരോപണം





