Kerala

സർക്കാരിന്റേത് ജനപക്ഷ നയങ്ങൾ; കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്നും മുഖ്യമന്ത്രി

കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സർക്കാർ നാടിന്റെ പുരോഗതി ഉറപ്പുവരുത്തുന്നത്. ജനപക്ഷ നയങ്ങളാണ് കേരളത്തെ ഉയർന്ന നിലവാരത്തിലുള്ള നാടായി കേരളത്തെ മാറ്റിയത്. സർക്കാരിന് ജനപക്ഷ നയങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനാധിപത്യത്തിന്റെ പുതിയ മാതൃക സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സിറ്റിസണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നവകേരള വികസന ക്ഷേമ പരിപാടി നടപ്പാക്കും. കേരളത്തിന്റെ പുരോ​ഗതിക്കും വികസനത്തിനും കരുത്തും ദിശാ ബോധവും സമ്മാനിക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കും. വരും കാല നാടിന്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും.

സന്നദ്ധ പ്രവർത്തകർ വീടുകൾ തോറും എത്തി വിവരശേഖരണം നടത്തും. നവകേരള നിർമ്മിതിയിൽ ഏറെ മുന്നേറാൻ സർക്കാരിനായി. ജനുവരി ഫെബ്രുവരി മാസങ്ങളിൽ വീടുകൾ തോറും വിവര ശേഖരണം നടത്തും. ക്രോഡീകരിച്ച റിപ്പോർട്ട് ശുപാർശ സഹിതം സമർപ്പിക്കും. വാർഡുകൾ തോറും വീടുകൾ കയറിയാണ് വിവരശേഖരണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് പരാതികൾക്ക് പരിഹാരം കാണാൻ സിറ്റിസൺ കണക്ട് പ്രവർത്തനമാരംഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button