മദ്രസയുടെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- ജയില്‍ മോചിതനായ ശേഷം ആര് സുഗതന് പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍
- സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ അനധികൃത താമസം ഇനി വേണ്ട; കർശന നിർദേശങ്ങളുമായി ഉന്നത വിദ്യാഭ്യാസവകുപ്പ്
- രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച; പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ
- സഹകരണ ബാങ്കുകളിലെ ക്രമക്കേട്: മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്, ജീവനക്കാരുടെ വീടുകളിലും പരിശോധന
- യുഡിഎഫിനെതിരെ ശിവൻകുട്ടിയുടെ വിമർശനം; ‘കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ’ എന്ന് ബിനോയ് വിശ്വം









