
തിരുവനന്തപുരം: യുവനേതാവിനെതിരായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംഭവത്തില്‍ സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും പൊലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണ്. പ്രിവിലേജുകള്‍ക്കും പ്രസക്തിയില്ലെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജില്ലാ സെക്രട്ടറി
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തി. അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നുമാണ് യുവമാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.