NationalNews

RSS സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ

ആർഎസ്എസ് സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ. കണ്ണൂർ കാലിക്കറ്റ് കുഫോസ് സെൻട്രൽ കേരള തുടങ്ങിയ സർവകലാശാലകളിലെ വി സി മാർ പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

ജൂലൈ 27ന് എറണാകുളത്ത് വെച്ചാണ് പരിപാടി. വിദ്യാഭ്യാസ വികാസ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 25 ന് തുടങ്ങുന്ന പരിപാടി നടക്കുക ആദി ശങ്കര വിദ്യാലയത്തിലായിരിക്കും. തുടർന്ന് ജൂലൈ 27 28 തീയതികളിൽ ഇടപ്പള്ളി അമൃത വിദ്യ കേന്ദ്രത്തിലായിരിക്കും പരിപാടി നടക്കുക.

25 മുതല്‍ 27 ഉച്ചവരെ പിറവത്ത് നടക്കുന്ന ചിന്തന്‍ ബൈഠക്കിലും തുടര്‍ന്ന് 28 വരെ ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ ജ്ഞാനസഭയിലും സര്‍സംഘചാലക് പങ്കെടുക്കും. നാളെ രാവിലെ 10ന് ആദിശങ്കര നിലയത്തില്‍ ചിന്തന്‍ ബൈഠക്കിന് തുടക്കമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button