സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം : ഒരു പവന് 520 രൂപ കൂടി

0

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന് ഭേദിച്ചത്.

സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ്‌ തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here