പ്രതിഷേധത്തിന്റെ പേരില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട; ഡിവൈഎഫ്‌ഐ

0

മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. യുഡിഎഫിനും ബിജെപിക്കും എതിരെ ഇടതു യുവജന സംഘടന പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെക്കാലമായി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫും ബിജെപിയും ഒറ്റ മുന്നണിയായി മന്ത്രി വീണാ ജോര്‍ജിനെ മോശപ്പെടുത്താന്‍ പരിശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് തന്നെ മാതൃക. നിപ്പയെയും കോവിഡിനെയും പിടിച്ചു കെട്ടിയ സംസ്ഥാനമാണ് കേരളം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്ഷേപിക്കാന്‍ ശ്രമം. പ്രതിഷേധത്തിന്റെ പേരില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട. ആ തീരുമാനത്തിന് ഡിവൈഎഫ്‌ഐ അറുതി വരുത്തുമെന്ന് ബി നിസാം പറഞ്ഞു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here