‘നീല ട്രോളിയല്ല’, നിലമ്പൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന

0

ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

ഷാഫി പറമ്പിലിന്റെ വാഹനത്തിലാണ് പരിശോധന നടന്നത്. വാഹനത്തില്‍ ഷാഫിക്കും രാഹുലിനും പുറമെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു.

ഒറ്റരാത്രികൊണ്ട് എംപിയും എംഎല്‍എയും ആയവരല്ല ഞങ്ങള്‍, അവര്‍ പെട്ടിതുറന്ന് പരിശോധിക്കട്ടെയെന്ന് ാഷഫി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here