KeralaNewsതിരുവനന്തപുരം
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എൻ. വി. ബി എസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ സബ് ജഡ്ജ് എസ്.ഷംനാദ് നിർവഹിച്ചു. ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷീജാ സാന്ദ്ര അധ്യക്ഷയായിരുന്നു.
കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. മനുവർമ്മ, ആദർശ്, മിനിസുരാജ്, അഫ്സൽ ഓടാങ്കുഴിയിൽ, സുചിത്രനായർ, മീര, രാജശേഖരൻ, മീനാക്ഷി നായർ, ഡോ. കോട്ടൂർ ജയകുമാർ, എസ്.വിനയചന്ദ്രൻ നായർ, സംഗീത ജയകുമാർ, ശ്രീലേഖ സജികുമാർ എന്നിവർ സംബന്ധിച്ചു.