രാജ്യത്തെ കോവിഡ് കേസുകളിലെ വർധന; ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം

0

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകല്‍,എത്ര വേ​ഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകൾ ​ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവിൽ ​ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ.

എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്. എൽ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദ​ങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 1010 ആയി. ഒരാഴ്ചക്കിടെയുള്ള ആകെ മരണം 6 അയി, നേരത്തെ 7 ആയിരുന്നു. മഹാരാഷ്ട്രയിലെ ഒരു മരണം കൊവിഡ് മരണത്തില് നിന്നും ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here