വെളുപ്പിക്കലൊക്കെ കൊള്ളാം, ലഹരി ഒഴിവാക്കിയാല്‍ അവനവനു നന്ന്: ജൂഡ് ആന്തണി ജോസഫ്

0

ലഹരിക്കെതിരെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ജീവിതം തകര്‍ത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെ ന്യായീകരിക്കുന്നവര്‍ അതോര്‍ക്കണമെന്നും സംവിധായകന്‍ പറയുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഡീ അഡിക്ഷന്‍ സെന്ററുകളുടെ എണ്ണം മാത്രം നോക്കിയാല്‍ ലഹരിയുടെ വര്‍ധിക്കുന്ന ഉപയോഗത്തെ കുറിച്ച് ബോധ്യമാകുമെന്നും ജൂഡ് ആന്തണി പറഞ്ഞു.

ജൂഡ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,’ ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്. ഒരു 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന ഡീ അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാല്‍ മതി. ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ’. ജൂഡ് ആന്തണി കുറിച്ചു.

സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷറഫ് ഹംസ, റാപ്പ് സിംഗര്‍ വേടന്‍ തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിടിയിലായ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here