കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകും: എംഎ ബേബി

0

കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കും. ജനങ്ങള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിനെ സന്ദര്‍ശിച്ച് എം എ ബേബി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ തമിഴ്‌നാട് രാജ്യത്തിന് ആകെ മാതൃക. മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ സ്റ്റാലിന് അഭിനന്ദനം. ഗവര്‍ണര്‍ക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാര്‍ഹമെന്നും എം എ ബേബി പറഞ്ഞു.

സംസ്ഥാന കേന്ദ്ര ബന്ധത്തില്‍ തമിഴ്‌നാട് നേടിയത് പ്രധാനപ്പെട്ട വിജയം. എ ഐ എ ഡി എം കെ, ബിജെപി സഖ്യം അവസരവാദത്തിന്റെ ഭാഗം. വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന് എ ഐ എ ഡി എം കെ ഇപ്പോള്‍ ബിജെപിക്ക് കൈ കൊടുക്കുന്നുവെന്നും എം എ ബേബി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here