Kerala

ഈസ്റ്റര്‍ ദിനത്തില്‍ ആലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖര്‍

അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം ലൂര്‍ദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്.

സ്‌നേഹയാത്ര പോലെ വീടുകളില്‍ എത്തി ഒരു സ്‌പെഷ്യല്‍ വിസിറ്റിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആലഞ്ചേരിയെ കണ്ടു ഈസ്റ്റര്‍ ആശംസ അറിയിച്ചു. ഇത്തവണ സ്‌നേഹ യാത്ര ഇല്ലായിരുന്നു. പ്രത്യേകം ഒരു പരിപാടി വേണ്ട എന്ന് കരുതി.

മുനമ്പത്ത് പ്രശ്‌നം ആര് പരിഹരിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. 35 കൊല്ലം പലരും ഭരിച്ചു. അവരൊക്കെ എന്ത് ചെയ്തു എന്നും ജനങ്ങള്‍ക്കറിയാം. വഖഫ് ബില്‍ നടപ്പില്‍ ആക്കുമ്പോള്‍ മുനമ്പം പ്രശ്‌നം പരിഹാരം ഉണ്ടാകും. ആ വിശ്വാസം ആണ് തനിക്കുള്ളത്. കിരണ്‍ റിജ് ജൂ പറഞ്ഞത് താന്‍ സദുദ്ദേശത്തോടെയാണ് കാണുന്നത്. ഇവിടെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നു. ബില്ല് സുപ്രീംകോടതിക്ക് പുറത്തെത്തി നടപ്പിലാകുമ്പോള്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാറും , കേന്ദ്ര സര്‍ക്കാറും ശ്രമം നടത്തുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നിയമം നടപ്പിലാക്കുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. BJP സംസ്ഥാന അധ്യക്ഷന്റെ സന്ദര്‍ശനം അനൗദേഗികമാണ്.തനിക്ക് സഭയില്‍ നിലവില്‍ വലിയ ഉത്തരവാദിത്വങ്ങളില്ല. എണ്‍പതാം പിറന്നാളിന് ആശംസ അര്‍പ്പിക്കനാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button