KeralaNews

ആർഎസ്എസിന്റെ അനുമതി വാങ്ങിയില്ല; ഹെഡ്ഗേവാറിന്റെ പേരിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻറെ പേര് നൽകിയതിൽ ബിജെപിയിൽ ഭിന്നത. ആർഎസ്എസിന്റെ അനുമതി വാങ്ങാതെയാണ് പേര് നൽകിയതെന്ന് ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. ദേശീയ നേതാക്കളുടെ പേര് നൽകുന്നതിൽ അനുമതി വാങ്ങാത്ത നിലപാടിൽ അതൃപ്തിയിലാണ് ആർഎസ്എസ് നേതൃത്വവും.

ഭിന്നശേഷിക്കാർക്കായി പാലക്കാട് നഗരസഭ നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര് നൽകുന്നതാണ് പാലക്കാട് ബിജെപിയിൽ ഭിന്നതക്ക് കാരണമായത്. ഇന്നലെ ഹെഡ്ഗെവാറിന്റെ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ച് യുവജനസംഘടനകൾ നഗരസഭക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ആര് എതിർത്തലും തറക്കലിടുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി.

പിന്നീട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷം ഉണ്ടായിരുന്നു. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button