ഇന്ത്യന്‍ ടീമിലെ 14 കാരി, നീന്തലില്‍ വിസ്മയിപ്പിക്കാന്‍ ദിനിധി; എല്ലാം അറിയാം

0

ബംഗളൂരു: കായിക ലോകത്തിന്റെ കണ്ണും കാതും ഇനി പാരിസിലേക്കാവുകയാണ്. വിശ്വമാമാങ്കമായ ഒളിംപിക്‌സ് ആവേശം പടര്‍ന്നുപിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇത്തവണ ഇന്ത്യക്കൊപ്പം മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ഇന്ത്യയുടെ അന്തിമ ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കും. ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയാണ് ഇന്ത്യയെ ഒളിംപിക്‌സില്‍ നയിക്കുന്നത്.

നീരജ് ചോപ്ര, പി വി സിന്ധു, വിനേഷ് ഫോഗാട്ട് ഉള്‍പ്പെടെ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ആര്‍ച്ചറിയിലും ഷൂട്ടിങ്ങിലും ഹോക്കിയിലുമെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ ഇന്ത്യക്കൊപ്പം ചില യുവപ്രതിഭകളുണ്ട്. അതില്‍ എടുത്തു പറയേണ്ട താരങ്ങളിലൊരാളാണ് 14കാരനായ ദിനിധി ഡിസിന്‍ഗു. വിശ്വം ഉറ്റുനോക്കുന്ന ഒളിംപിക്‌സ് വേദിയില്‍ മത്സരിക്കാന്ഡ സാധിക്കുന്നത് വലിയ നേട്ടമായാണ് ദിനിധി കാണുന്നത്.

നീന്തലിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുവതാരം പറയുന്നു. ‘എന്റെ പ്രായത്തിലുള്ള പല യുവതാരങ്ങള്‍ക്കും ലഭിച്ചിട്ടുള്ള സന്തോഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ഞാന്‍ അധികം സുഹൃത്തക്കളോടൊപ്പം സമയം ചിലവിടുകയും പുറത്തുപോവുകയും ചെയ്യാറില്ല. ഈ വഴി ഞാന്‍ തിരഞ്ഞെടുത്തതാണ്. ഇവിടെവരെയെത്താന്‍ നിരവധി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. 14ാം വയസില്‍ ഈ നേട്ടത്തിലെത്തിയതില്‍ സന്തോഷവും അഭിമാനവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here