മേയർ – ഡ്രൈവർ തർക്കം : മെമ്മറി കാർഡ് കാണാതായ കേസിൽ യദു കസ്റ്റഡിയിൽ

0

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായ സംഭവം. കേസിലെ പരാതിക്കാരനായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചു. തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ നിര്‍ണായകമായ ചോദ്യംചെയ്യലിലായിരുന്നു പോലീസ്. വൈകീട്ടോടെയാണ് യദുവിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

അതേ സമയം സ്‌റ്റേഷന്‍ മാസ്റ്ററേയും കണ്ടക്ടറേയും നേരത്തെ ചോദ്യംചെയ്തിരുന്നു. മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ നിർണയാകമായ മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് കണ്ടക്ടർ സുബിൻ നൽകിയിരിക്കുന്ന മൊഴി . കണ്ടക്ടർ സി.സി.ടി.വി പരിശോധിക്കുന്ന ദൃശ്യങ്ങൾ കണ്ടതിനാലാണ് ചോദ്യം ചെയ്യൽ.

LEAVE A REPLY

Please enter your comment!
Please enter your name here