മോസ്കോയില്‍ ഭീകരാക്രമണം ; 60 പേർ കൊല്ലപ്പെട്ടു ; റഷ്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ

0

റഷ്യ : റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഭീകരാക്രമണം . 60 പേർ കൊല്ലപ്പെട്ടു.നൂറിലേറെപ്പേര്‍ക്ക് പരുക്ക് . മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ ക്രോക്കസ് ഹാളില്‍ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു. സംഭവത്തിൽ ഇന്ത്യ അപലപിച്ചു .

നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here