KeralaPolitics

ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി; 20 വർഷം കഴിയാതെ പരോളില്ല : ആറ് പേർക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി. 20 വർഷം കഴിയാതെ പരോളില്ല : ആറ് പേർക്ക് ഇരട്ട ജീവപര്യന്തം

ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവർക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാക്കിയാണ് ശിക്ഷ ഉയർത്തിയത്. 20 വർഷം കഴിയാതെ പ്രതികൾക്ക് പരോളോ, ശിക്ഷയിൽ ഇളവോ അനുവദിക്കില്ല. ഇവർക്ക് നേരത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ.

പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിനും കെ.കെ. കൃഷ്ണനും ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button