Kerala

സ്വര്‍ണ സമ്പാദ്യ പദ്ധതിയില്‍ 15 കോടിയുടെ തട്ടിപ്പ് ; എറണാകുളത്തെ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍

സ്വര്‍ണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസില്‍ പ്രതികളായ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍. ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. മൂന്ന് കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50ലധികം പരാതികളാണ് ഇതിനോടകം ഇവര്‍ക്കെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും. പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലെ ജ്വല്ലറി പൊലീസ് ജപ്തി ചെയ്തിരുന്നു. പിന്നാലെ സ്വര്‍ണം പണയം വെച്ചവരും ചിട്ടി ചേര്‍ന്നവരും നിക്ഷേപം തിരികെ ലഭിക്കാന്‍ ഓഫീസിലും ഉടമയുടെ ഓഫീസിലുമെത്തി. എന്നാല്‍ പണം തിരികെ കിട്ടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകര്‍ പ്രതിഷേധിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button