വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3പേര്‍ ഉള്‍പ്പെടെ 45പേര്‍ക്ക് നിയമന ശുപാര്‍ശ

0

തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത 3 പേര്‍ക്ക് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. പ്രിയ, അരുണ, അഞ്ജലി എന്നിവര്‍ക്കാണ് സമരം ചെയ്തതില്‍ അഡൈ്വസ് മെമ്മോ ലഭിച്ചത്.

വിവിധ വിഭാഗങ്ങിലായി 45 വേക്കന്‍സികള്‍ വന്നതോടെയാണിത്. പോക്‌സോ വിഭാഗത്തില്‍ വന്ന 300 ല്‍ 28 പൊലീസ് അക്കാദമിയില്‍ നിന്നും വിവിധ സമയങ്ങളില്‍ കൊഴിഞ്ഞുപോയ 13, ജോയിനിങ് ചെയ്യാത്ത 4 പേര്‍എന്നിങ്ങനെയാണ് ഒഴിവുകള്‍. അതേസമയം, അഡൈ്വസ് ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here