ഭാര്യ റീൽസ് അഡിക്ട് ; യുവാവ് മനംനൊന്ത് ജീവനൊടുക്കി

0

ബെംഗളൂരു : ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് ആസക്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി . കർണാടക ചാമരാജനഗർ സ്വദേശി, കുമാർ (33) ആണ് മരിച്ചത്. ഹനൂരിലെ ഒരു മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൂലിപ്പണിക്കാരമായ കുമാറിന് ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിൽ എതിർപ്പുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുമാർ ഭാര്യടോട് വഴക്കിട്ടിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭാര്യ റീൽസ് ചെയ്യുന്നത് അവസാനിപ്പിക്കാത്തതിൽ കുമാർ നിരാശനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോർ‌ട്ടത്തിന് അയച്ചതായും പോലീസ് വ്യക്തമാക്കി.

അതേ സമയം റീൽസ് ഇന്ന് പലരിലും വളരെ അധികം സ്വാധീനം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തെന്ന വാർത്ത പുറത്ത് വന്നത് . കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്.


മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്‌മെന്റ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണ്. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്തരം വീഡിയോകള്‍ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കണമായിരുന്നു. ചട്ടം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here