
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സന്ദര്‍ശന ഫീസ് വര്‍ധന, പിന്‍വലിച്ച ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ ആശുപത്രിയെ സമരഭൂമി ആക്കുന്നവരുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് റ്യളശ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു.
സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിയെ ആദ്യം തന്നെ ഡിവൈഎഫ്‌ഐ എതിര്‍ത്തിരുന്നു. വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കുകയും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ നിയന്ത്രണം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കാനാണ് എന്നാണ് അധികൃതര്‍ പറഞ്ഞത്.. സന്ദര്‍ശനത്തിന് ആധുനികമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. അതുപോലെ തന്നെ ആശുപത്രി സമരഭൂമിയാക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു. മെഡിക്കല്‍ കോളജ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ഫീസ് ഉയര്‍ത്താന്‍ തിരമാനിച്ചത്. പല അവസ്ഥകളിലുള്ള രോഗികള്‍ വാര്‍ഡുകളില്‍ ചികിത്സതേടുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സന്ദര്‍ശകരെ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടായിരുന്ന തീരുമാനം.