
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് തിരുവന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി, നേരിട്ട് അന്വേഷണത്തിനുള്ള തീരുമാനമെടുക്കുകയായിരുന്നു.
എന്നാൽ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിജിലൻസ് കോടതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആണ് സാധ്യത.


