KeralaNews

മലബാർ കലാപവും മാറാടും മറക്കില്ലെന്ന് ലേഖനം; വിമർശനം യോ​ഗനാദം എഡിറ്റോറിയലിൽ, ലീ​ഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. യോ​ഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ ആരോപണമുന്നയിക്കുന്നു. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.

സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗിൻ്റെ മുഖ്യശത്രുക്കൾ. കെ എം ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രി ആക്കിയാൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മതേതര സമൂഹത്തിന് മുന്നിൽ മുസ്ലീം ലീഗിൻ്റെ ഉടുമുണ്ട് അഴിഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രം.

ലീഗ് അഭിനയിക്കുന്ന മതേതരം കപടനാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകൾ ആരുടേതെന്ന് നന്നായി അറിയാം. സമുദായത്തെ തകർക്കാൻ ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യുമെന്നും വെളളാപ്പള്ളി നടേശൻ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button